Monday 28 November 2011

Mullaperiyar dam

ചലച്ചിത്ര അവാര്‍ഡില്‍ നിന്ന് വിട്ടുനിന്നു രഞ്ജിത്ത്
ഒരു നല്ല മാതൃക കാണിച്ചിരിക്കുന്നു.അഭിനന്ദനങ്ങള്‍.
നാളത്തെ ഹര്‍ത്താല്‍ എന്തിനാണ് നാലു ജില്ലകളില്‍
മാത്രമായി ചുരുക്കുന്നത് ? എന്തിനും ഏതിനും ഹര്‍ത്താല്‍
നടത്തുന്ന നമ്മള്‍ ഈ കാര്യത്തില്‍ മാത്രമായി മിതത്വം
പളിക്കണോ?അതോ അവിടെയുള്ളവര്‍ മാത്രം മതിയെന്ന്
കരുതുന്നത് മനുഷ്യത്വമാണോ ?ഇപ്പോഴെന്ഗ്ഗിലും നമ്മള്‍
ഒന്നാണെന്ന് കാണിച്ചുകൊടുക്കണം. ഇടുക്കിയിലെ
കൊച്ചുകുട്ടികള്‍ നല്ലൊരു മാതൃക കാണിച്ചത്‌ കണ്ടോ !
കേരളീയര്‍ക്കിനി വിശ്രമമില്ലാതെ പോരാടാനുള്ള ദിവസങ്ങള്‍
ആണ് .നമുക്ക് മറ്റെല്ലാ പരിപാടിയും നിര്‍ത്തി വെച്ച്
നാല്‍പതു ലക്ഷത്തോളം വരുന്ന നമ്മുടെ സഹോദരീ
സഹോദരന്മാര്‍ക്ക് വേണ്ടി - അവരുടെ ജീവനും
കാലാകാലങ്ങളായി അദ്വാനിച്ചുണ്ടാക്കിയ സ്വത്തിനും
നിലനില്പ് വേണമെങ്ങില്‍ തെരുവിലിറങ്ങാന്‍ ഇതാ
സമയമായിരിക്കുന്നു.ബ്രിട്ടിഷുകരെ തുരത്തിയോടിച്ച
നമുക്കതിനു കഴിയില്ലേ ? കഴിയും , കഴിയണം. ഇതാര്‍ക്കും
എതിരായിട്ടുള്ള സമരമല്ല ; മറിച്ച്‌ ജീവന്‍ നിലനിര്‍ത്താന്‍
വേണ്ടിയുള്ള സഹന സമരമാണ്. " ഇന്ത്യ എന്റെ രാജ്യമാണ്;
എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ് "
എന്ന് ചൊല്ലിപഠിച്ച അഥവാ പഠിപ്പിച്ച നമ്മളിപ്പോള്‍
എന്താണ് കാണുന്നത്? തമിഴ് നാടും കേരളവും രണ്ടു
സ്വതന്ത്ര രാജ്യങ്ങളാെണന്നോ ??? ഇവിടെ ഒരു കേന്ദ്രഭരണ
സംവിധാനം ഇല്ലേ? അതിന്റെ കടമയെന്താെണന്നു
മനസ്സിലാകുന്നില്ലല്ലോ ! മക്കളെ നമുക്ക് നമ്മളെയുള്ളു!
നമ്മള്‍ തെരുവില്‍ ഇറങ്ങിയില്ലെങ്ങില്‍ നമുക്ക് എല്ലാം നഷ്ടപ്പെടും.
ഇറങ്ങിയില്ലെങ്ങില്‍ എന്തായാലും മരണം ഉറപ്പാണ്‌ .ഇറങ്ങിയാല്‍
ചിലപ്പോള്‍ നമ്മള്‍ രെക്ഷപ്പെടാം. അപ്പോള്‍ അതല്ലേ നല്ലത്.
നമുക്കൊന്നിക്കം ....നമുക്ക് വേണ്ടി ....നമുക്ക് വേണ്ടി മാത്രം.