Showing posts with label Devil's own country. Show all posts
Showing posts with label Devil's own country. Show all posts

Thursday, 14 June 2012

ചെകുത്താന്റെ സ്വന്തം നാട്


കേരളം ഒരു കാലത്ത് എത്ര നല്ല സംസ്കാരങ്ങളുടെ കലവറയായിരുന്നു ! എത്ര സ്വസ്ഥമായിരുന്നു ഈ നാട്ടിലെ ജീവിതം ! മറ്റു സ്ഥലങ്ങളില്‍ കലാപം ഉണ്ടായി എന്ന് കേള്‍ക്കുമ്പോള്‍ അതൊരിക്കലും കേരളത്തില്‍ ഉണ്ടാകില്ലെന്ന് വിസ്വസിച്ചവരായിരുന്നു പഴയ തലമുറയിലെ ആളുകള്‍ ! ഇന്നത്തെ അവസ്ഥയെന്ത് ? തലമുറകള്‍ കൈമാറി വന്ന നല്ല പാരമ്പര്യം നമുക്കെങ്ങനെ നഷ്ടമായി ?എത്രയെത്ര മഹാന്മാര്‍ നമ്മുടെ പാരമ്പര്യത്തിന് അടിത്തറ പാകിയെന്നോ ? ആ നല്ല മനുഷ്യരുടെ പരിശ്രമം പാഴായി എന്നല്ലാതെ എന്ത് പറയാന്‍ !ഇതാണോ ദൈവത്തിന്‍റെ സ്വന്തം നാട് ?ഇത് ഇന്ന് " devil's own country " അല്ലെ ?